
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്
ദീപാവലി അഥവാ
ദിവാലി .
തുലാമാസത്തിലെ അമാവാസി ദിവസമാണ്
ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്
ഹിന്ദു,
ജൈന,
സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (
തമിഴ്,
തെലുങ്ക്,
കന്നഡ,
മലയാളം)
സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ് ദീവാളീ എന്നായിത്തീർന്നത്.ഈ ഉൽസവം ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്.